ശിവ വേദ മിത്രൻ 4
കൃഷ്ണ ചന്ദ്രൻ കൈ നിലത്തു കുത്തി എഴുനേൽക്കുമ്പോഴേക്കും ആ രൂപം അവനെ കടന്നു പടിപ്പുരയുടെ മുൻപിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
നാഥൻ ഇല്ലന്ന് കരുതി ആളാകാൻ വന്നതാണോ നീ? ആ തേജോ രൂപം പുറത്തു നിൽക്കുന്ന സത്വത്തിനോട് അലറി. നിനക്ക് വന്നു വലിഞ്ഞു കേറാൻ ഇത് നിന്റെ നിലവംകോട് മനയല്ല.. ഇതെന്റെ മനയാ.. ഈ വേദമിത്രൻ ഭട്ടതിരിയുടെ ആലംകോട് മന..
വേദമിത്രൻ.. കൃഷ്ണ ചന്ദ്രൻ ആ പേര് സ്വയം ഒന്നുരുവിട്ടു.
കടന്നു പൊയ്ക്കോണം ഇവിടെ നിന്ന്.. വേദമിത്രൻ അഞ്ജപിച്ചു. പോകുമ്പോൾ, നിന്റെ ചത്തു മലച്ച കലഹരണപെട്ട തമ്പുരാക്കന്മാർ ടെ അലഞ്ഞു തിരിയുന്ന ആത്മക്കളോട് പറയണം... വേദമിത്രൻ.. ഈ അലംകോട് മനയിൽ ഇനിയും ഉണ്ടെന്നു.. മരിച്ചിട്ടും മരിക്കാതെ..
അത് കേട്ടതും പടിപ്പുരയ്ക്ക് പുറത്തു നിന്ന സത്വം പുക മഞ്ഞ് പോലെ അലിഞ്ഞ് അപ്രത്യക്ഷം ആയി.
മരിച്ചിട്ടും മരിക്കാതെ.. ആ വാക്കുകൾ കൃഷ്ണചന്ദ്രൻ ഒരു അമ്പരപ്പോടെ ആണ് കേട്ടത് .
അടുത്തത് നിന്നോടാ.. വേദമിത്രൻ അവനു നേരെ വെട്ടി തിരിഞ്ഞു. ആ കണ്ണുകൾ വൈരം പോലെ ജ്വലിച്ചിരുന്നു. കര മുഴുവൻ തെണ്ടി നടന്നു കണ്ട സാധനങ്ങളെ ഒന്നും ഇങ്ങട് കേറ്റി കൊണ്ട് വരരുത്. സന്ധ്യക്ക് ദീപം തെളിച്ചു ഗൃഹത്തില് വച്ചിട്ടു ഊര് ചുറ്റുന്നതൊക്കെ നിന്റെ വീട്ടിൽ മതി.. ഇവിടെ വേണ്ട.. നിന്റെ യുക്തി വാദവും, തന്നിഷ്ടവുമൊക്കെ ഈ മനയുടെ പുറത്തു മതി. സന്ധ്യ ദീപം തെളിച്ചിട്ടു ഇനി മന വിട്ടു പുറത്തു പോകരുതെന്ന്. കേട്ടോ.. കേട്ടോന്നു.. വേദ മിത്രൻ അലറി. കൃഷ്ണ ചന്ദ്രൻ ഞെട്ടിപ്പോയി.
അവനെ ഒന്നും കൂടി നോക്കിയിട്ടു അമർത്തിയ മൂളലോടെ വേദമിത്രൻ പുക മഞ്ഞു പോലെ മനയ്ക്കു ഉള്ളിലേക്ക് ലയിച്ചു. കൃഷ്ണ ചന്ദ്രൻ അനക്കമറ്റ് അതെ നിൽപ് നിന്ന് പോയി. തനിക്കിപ്പോൾ മുപ്പത്തിരണ്ടു വയസ്. ഇത്ര കാലത്തിനിടയ്ക്കു പ്രേതം, ഭൂതം, ആത്മാവ് ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു. ഇപ്പോൾ കണ്മുന്നിൽ കണ്ടു.. മനുഷ്യന്റെ വിശ്വാസത്തിനും, യുക്തികുമൊക്കെ അപ്പുറം എന്തൊക്കയോ ഉണ്ട് ലോകത്ത് കൃഷ്ണ ചന്ദ്രൻ തളർച്ചയോടെ മനയുടെ വരാന്തയിലേക്ക് ഇരുന്നു. അവനു തല വല്ലാതെ വേദനിച്ചു. ഏറെ നേരം അങ്ങനെ ഇരുന്നതിന് ശേഷം അവൻ എഴുന്നേറ്റു ലൈറ്റ് കൾ തെളിച്ചു. തല വേദന കൂടികൊണ്ടിരുന്നു. കൃഷ്ണ ചന്ദ്രൻ മെഡിസിൻ ബോക്സ് എടുത്തു മരുന്ന് കഴിച്ചു. കിടന്നു.. കട്ടി കൂടിയ മരുന്നുകൾ ആണ് ന്യുറോ ഡോക്ടർ തന്നിരിക്കുന്നത്. അതിന്റെ എഫക്ട് കൊണ്ട് അവൻ ഉറങ്ങിപ്പോയി. അത് കൊണ്ട് തന്നെ നേരം നന്നേ പുലർന്നാണ് അവൻ ഉറക്കം എഴുന്നേറ്റതും. രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിച്ചതിനു ശേഷം, വെറുതെ വന്നു കിടന്നു, തലേന്നത്തെ മരുന്നിന്റെ എഫക്ട് പോവാത്തത് കാരണം വീണ്ടും ഉറങ്ങി പോയി. ഉച്ച കഴിഞ്ഞാണ് പിന്നെ എഴുന്നേറ്റത്. വെറുതെ നടന്നു മനയുടെ പിറകിൽ വന്നു നോക്കുമ്പോൾ കണ്ടു തെളിഞൊഴുകുന്ന പുഴ. ഇവിടെ വന്നിട്ട് ഇത്ര ദിവസം ആകുന്നു. അങ്ങോട്ടൊന്നും പോയില്ല. ഇന്ന് പുഴയിൽ പോയി കുളിക്കാം.
കൃഷ്ണ ചന്ദ്രൻ തോർത്തും, സോപ്പുമെടുത്തു അവിടേക്കു നടന്നു. പുഴയുടെ അക്കരെ ഭാഗത്തു ആരൊക്കയോ അലക്കുന്നുണ്ട്. അവൻ പടവുകൾ ഇറങ്ങി വന്നു പുഴയിലേക്ക് നോക്കി. നല്ല തെളിഞ്ഞ വെള്ളം.
കൃഷ്ണ ചന്ദ്രൻ.. എന്താ ഇവിടെ..? പിന്നിൽ നിന്നും വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി. പിന്നിൽ പത്തു നാല്പത് വയസ് പ്രായം തോന്നിക്കുന്ന ഒരാൾ. കാവി കൈലിയും, വെള്ള ബനിയനും ആണ് വേഷം. ചുമലിൽ ഒരു തോർത്തും. ചുമലിൽ കന്നു കാലികൾക്ക് കൊടുക്കാനുള്ള വലിയൊരു പുല്ലു കെട്ടും.
കൃഷ്ണ ചന്ദ്രൻ ആളെ മനസിലാകാതെ നോക്കി.
ഓ.. എന്നെ മനസിലായില്ല അല്ലെ. പരിചയപെടുത്താൻ മറന്നു. ഞാൻ മുകുന്ദൻ മുകുന്തേട്ടൻ എന്ന് ഇവിടെല്ലാരും വിളിക്കും. ദേ അതാണ് വീട്.. അയാൾ ഇറങ്ങി വന്ന ഭാഗത്തേക്ക് കൈ ചൂണ്ടി.
ഞാൻ ഇവിടെ വന്നു അധികം ആയില്ലല്ലോ. എല്ലാരേയും പരിചയപെട്ടു വരുന്നേയുള്ളൂ..കൃഷ്ണചന്ദ്രൻ ചിരിച്ചു.
ഞാൻ കൃഷ്ണചന്ദ്രനെ മണി ഏട്ടൻ്റെ കടയിൽ വച്ചു കണ്ടിരുന്നു. അന്ന് പരിചയപ്പെടാൻ നേരം കിട്ടിയില്ല. പിന്നെ മണി ഏട്ടൻ വിവരമൊക്കെ പറഞ്ഞു. ഇപ്പോ എന്താ ചുമ്മാ വന്നതാണോ ഇവിടേയ്ക്ക്.?
അല്ല ഒന്ന് മുങ്ങി കുളിക്കണം. കൃഷ്ണചന്ദ്രൻ ചിരിച്ചു. കുറെ നാൾ പ്രവാസി ആയിരുന്നെ. നാട്ടിൽ ആയിരുന്നപ്പോൾ, തോടും, കുളവുമൊക്കെ ആയി നടന്നതാ. പിന്നെ പന്ത്രണ്ട് വർഷം പ്രവാസം. നേരെ ചൊവ്വേ വായു ശ്വസിച്ചിട്ടില്ല. നമ്മുടെ മണ്ണും, മഴയും ഒക്കെ ഒരു ഓർമയായി പോയി. ഇവിടെ വന്നപ്പോൾ ഇവിടെയും പുഴ ഉണ്ട്. മുകുന്തേട്ടൻ എന്ത് ചെയ്യുന്നു?
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. കയ്യിലിരുന്ന പുല്ലിൻ കെട്ട് അഴിച്ചു വെള്ളത്തിൽ ഉലച്ചു കഴുകുന്നതിനിടയിൽ അയാൾ വിടർന്നു ചിരിച്ചു.ഉവ്വോ
ആ പണിയൊക്കെ വിട്ടടോ. ഇപ്പോ കൃഷി പണി. താൻ പറഞ്ഞ പോലെ നമ്മുടെ മണ്ണും, വെളിച്ചെവുമൊക്കെ കളഞ്ഞു എന്താകാൻ. ആകെ തല കാച്ചിൽ ഉള്ള ജോലി. മൊത്തം ടെൻഷൻ. അത് വിട്ടപ്പോൾ ഉള്ള സമാധാനം ഒന്ന് വേറെ തന്നെയാ. മുകുന്ദൻ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ കൃഷ്ണ ചന്ദ്രനും ചേർന്നു.
മനയിലെ താമസം ഒകെ എങ്ങനെ? മുകുന്ദൻ ചോദിച്ചു.
നന്നായി പോകുന്നു.. കുളിക്കാനായി തോർത്ത് ഉടുക്കുന്നതിനിടയിൽ കൃഷ്ണ ചന്ദ്രൻ പറഞ്ഞു. പിന്നെ ഒന്നും അറിയാതെ പോലെ പെട്ടന്ന് ചോദിച്ചു. മുകുന്തേട്ടാ.. ശെരിക്കും ഇവിടുത്തുകാർക്ക് ആ മനയെ പറ്റി പറയുമ്പോൾ പേടി ആണല്ലോ അതെന്താ..?
അത് അങ്ങനെ ആണ് കൃഷ്ണാ.. മാന്ത്രിക പരമ്പര പിറന്ന മണ്ണാണ് അലംകോട് മനയും, നിലവംകോട് മനയും. ആലം കോട് മനയിലെ അവസാന മന്ത്രികൻ ആയിരുന്നു വേദ മിത്രൻ. ഞാനും അവനും ഒരുമിച്ചു പഠിച്ചതാ, ഭയങ്കര കൂട്ടുകാരും ആയിരുന്നു.
അതെയോ....
അതെ.. ആശാൻ കളരി തൊട്ട് ഒന്നിച്ചായിരുന്നു. അപ്പോഴൊക്കെ എല്ലാരേയും പോലെ ഒരു സാധാരണ ബാലൻ. പത്തു വയസ് തൊട്ടു അവൻ അടിമുടി മാറിപ്പോയി. നോട്ടത്തിലും, ഭാവത്തിലു മെല്ലാം ഒരു തീഷ്ണത. പിന്നെ പ്രായം ഉള്ളൊരു പറഞ്ഞു കേട്ടിട്ടുണ്ട് മിത്രന് മഹാകാളി യുടെ ഉപാസന ഉണ്ടെന്നും മറ്റും. പക്ഷെ എന്നോട് വലിയ സ്നേഹം ആയിരുന്നു. ആത്മ സുഹൃത്തിന്റെ ഓർമയിൽ മുകുന്ദൻ ഒരു നിമിഷം മൗനമായി.
അപ്പോൾ ഈ ശിവപ്രിയ തമ്പുരാട്ടി.. കൃഷ്ണ ചന്ദ്രൻ സംശയിച്ചു ചോദിച്ചു.
വേദമിത്രന്റെ ഹൃദയം ആയിരുന്നു ശിവപ്രിയ അവനെക്കാൾ മൂന്നു വയസിനു ഇളപ്പം. ഈ രണ്ടു മനക്കാരും തമ്മിൽ നല്ല ശത്രുക്കൾ ആയിരുന്നു. പക്ഷെ വേദ മിത്രനും, ശിവപ്രിയയും പ്രണയത്തിലായിരുന്നു.
പിന്നെ എങ്ങനെ വേദ മിത്രൻ മരിച്ചത്..? സോപ്പ് തേക്കുന്നതിനിടെ കൃഷ്ണ ചന്ദ്രൻ ചോദിച്ചു.
അതെനിക്കിപ്പോഴും വെക്തമായി അറിയില്ലടോ.. മുകുന്ദൻ്റെ മുഖത്ത് സങ്കടം ഇരച്ചു വന്നു. ഞങ്ങൾ കോളേജിലും ഒന്നിച്ചായിരുന്നു. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ഒരു വെള്ളിയാഴ്ച, മിത്രൻ ക്‌ളാസിൽ വന്നില്ല. അന്ന് ഉച്ച ആയപ്പോൾ സ്വയം തീ കൊളുത്തി മരിച്ചു എന്ന വാർത്തയാണ് ഞാൻ കേട്ടത്. അവൻ മരിച്ചതിന്റെ പിറ്റേന്ന് ശിവപ്രിയ നാട് വിട്ടു പോയെന്നും കേട്ടു. ഇന്നും എനിക്കതിന്റെ സത്യം എന്തെന്ന് അറിയില്ല. ഒരു കാര്യം ഉറപ്പ് മഹാ മന്ത്രികൻ ആയിരുന്നു അവൻ... തികഞ്ഞ സ്വാതികനും. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.
കുളി കഴിഞ്ഞു മുകുന്ദ നോട് നയാത്ര പറഞ്ഞു പോരുമ്പോൾ കൃഷ്ണ ചന്ദ്രൻ്റെ മനസിലും വേദമിത്രൻ ആയിരുന്നു. പാവം എന്തിനായിരിക്കും മരിച്ചത്. രാത്രി കഴിക്കാൻ കഞ്ഞി ഉണ്ടാക്കി വച്ചു കഴിഞ്ഞപ്പോൾ നേരം സന്ധ്യ ആയി. സർപ്പ കാവിലും, മനയുടെ പൂമുഖത്തും, തുളസി തറയിലും കൃഷ്ണ ചന്ദ്രൻ ദീപം തെളിച്ചു. തണുത്ത കാറ്റുണ്ട്, ചിലപ്പോൾ മഴ പെയ്യും. അവൻ ലൈറ്റ് ഇട്ടു. കറന്റ് ഇല്ലായിരുന്നു. ഓ കറന്റ് പോയോ..
പെട്ടന്ന് അവനൊന്നു ഞെട്ടി
മുന്നോട്ട് തള്ളിയ പൂമുഖത്ത് ചാരു കസേര കിടക്കുന്നു.!!! ഇതെപ്പോൾ ഇവിടെ വന്നു. ഇവിടൊക്കെ വൃത്തി ആക്കിയപ്പോൾ കണ്ടില്ലല്ലോ.!! ഇനി വേദ മിത്രൻ ഇരിക്കുന്ന കസേര ആവും. ആയിക്കോട്ടെ. അവനും വരാന്തയുടെ ഉരുളൻ തൂണിനോട് ചാരി കാലുകൾ നീട്ടി വച്ചു ഇരുന്നു. മിത്രനെ പറ്റി ഓർത്തപ്പോൾ മുകുന്ദൻ പറഞ്ഞതൊക്കെ വീണ്ടും മനസിലേക്ക് വന്നു. മുകുന്തേട്ടന് അത്രേ അറിയൂ. ഇനി ഇതെപ്പറ്റി അറിയാവുന്ന ആരോടെങ്കിലും ചോദിക്കാം.
"എന്നെ പറ്റി അറിയണം എങ്കിൽ എന്നോട് ചോദിക്കണം. പെട്ടന്നാണ് ഒരു കനത്ത സ്വരം അവന്റെ കാതിൽ പതിച്ചത്. കൃഷ്ണചന്ദ്രൻ ഞെട്ടി നോക്കി. പെട്ടന്ന് ഒരു കൊള്ളിയാൻ മിന്നി. അതിന്റെ വെള്ളി വെളിച്ചത്തിൽ കണ്ടു, ചാരു കസേരയിൽ മലർന്നു അങ്ങനെ ഇരിക്കുന്നു വേദ മിത്രൻ ഭട്ടത്തിരിപ്പാട്. എന്തൊരു ഗാഭീര്യം, എന്തൊരു ആഡ്യത്വം. ജയമോഹൻ പതിയെ എണീറ്റു.
End of part 4