Posts

ശിവ വേദ മിത്രൻ ഭാഗം 5

കൃഷ്ണ ചന്ദ്രൻ എഴുന്നേറ്റു ഭിത്തി ചാരി നിന്നു. അയാൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. മരിച്ചൊരു ആത്മാവാണ് തന്റെ മുൻപിൽ കസേരയിൽ ഇരിക്കുന്നത് അതെങ്ങനെ . രക്ഷസ് തന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ച മനുഷ്യൻ ആണിത്. എങ്കിലും ഒരു വല്ലാത്ത വിഭ്രാന്തിയിൽ അവനതേ നിൽപ് നിന്നു. നീ എന്തിനാണ് എണീറ്റു നിൽക്കണത്..? അവിടെ ഇരിക്കാ.. മിത്രൻ കൃഷ്ണനോട് ആഞാപിച്ചു. കൃഷ്ണൻ ഇരുന്നു. തുളസി തറയിലെയും, പൂമുഖത്ത് കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലെയും പ്രഭയിൽ വേദമിത്രൻ അങ്ങനെ തിളങ്ങി ഇരിക്കുന്നത് കൃഷ്ണ ചന്ദ്രൻ കണ്ടു. നിലവിളക്കു വേണ്ട, മിത്രൻ തിരുമേനി അങ്ങനെ ഇരുന്നാലും ചുറ്റും വെളിച്ചം ആണ്.. ആയാൾ ഓർത്തു. നീ ഇവിടെ സ്ഥിര വാസത്തിനു വന്നതാണോ..? മിത്രൻ ചോദിച്ചു. അല്ല.. എന്റെ അവസ്ഥ ഇപ്പോ അങ്ങനെ ആണ്.. കൃഷ്ണ ചന്ദ്രൻ തന്റെ വിവരങ്ങളൊക്കെ അറിയിച്ചു. ഭേഷായി... ഞാനും നീയും ഒരേ അവസ്ഥ ക്കാരാണ്. എന്നെ ചതിച്ചു ഇല്ലാതാക്കിയതും എന്റെ ബന്ധുക്കളാണ്. നിന്നെ പിന്നെ ഇല്ലാതാക്കിയില്ലല്ലോ. നല്ല കാര്യം. ഒരു നിമിഷം മൗനം അവിടെ തളം കെട്ടി. പിന്നെ മിത്രൻ പറഞ്ഞു തുടങ്ങി. ഇത് എന്റെ മനയാ. എന്റെ മുത്തച്ഛൻ ശങ്കര നാരായണ ഭട്ടത്തിരിപ്പാട് എനിക്ക് തന്ന മന....

ശിവ വേദ മിത്രൻ 4

കൃഷ്ണ ചന്ദ്രൻ കൈ നിലത്തു കുത്തി എഴുനേൽക്കുമ്പോഴേക്കും ആ രൂപം അവനെ കടന്നു പടിപ്പുരയുടെ മുൻപിൽ സ്ഥാനം പിടിച്ചിരിക്കുന്നു. നാഥൻ ഇല്ലന്ന് കരുതി ആളാകാൻ വന്നതാണോ നീ? ആ തേജോ രൂപം പുറത്തു നിൽക്കുന്ന സത്വത്തിനോട് അലറി. നിനക്ക് വന്നു വലിഞ്ഞു കേറാൻ ഇത് നിന്റെ നിലവംകോട് മനയല്ല.. ഇതെന്റെ മനയാ.. ഈ വേദമിത്രൻ ഭട്ടതിരിയുടെ ആലംകോട് മന.. വേദമിത്രൻ.. കൃഷ്ണ ചന്ദ്രൻ ആ പേര് സ്വയം ഒന്നുരുവിട്ടു. കടന്നു പൊയ്ക്കോണം ഇവിടെ നിന്ന്.. വേദമിത്രൻ അഞ്ജപിച്ചു. പോകുമ്പോൾ, നിന്റെ ചത്തു മലച്ച കലഹരണപെട്ട തമ്പുരാക്കന്മാർ ടെ അലഞ്ഞു തിരിയുന്ന ആത്മക്കളോട് പറയണം...  വേദമിത്രൻ.. ഈ അലംകോട് മനയിൽ ഇനിയും ഉണ്ടെന്നു.. മരിച്ചിട്ടും മരിക്കാതെ.. അത് കേട്ടതും പടിപ്പുരയ്ക്ക് പുറത്തു നിന്ന സത്വം പുക മഞ്ഞ് പോലെ അലിഞ്ഞ് അപ്രത്യക്ഷം ആയി. മരിച്ചിട്ടും മരിക്കാതെ.. ആ വാക്കുകൾ കൃഷ്ണചന്ദ്രൻ ഒരു അമ്പരപ്പോടെ ആണ് കേട്ടത് .  അടുത്തത് നിന്നോടാ.. വേദമിത്രൻ അവനു നേരെ വെട്ടി തിരിഞ്ഞു. ആ കണ്ണുകൾ വൈരം പോലെ ജ്വലിച്ചിരുന്നു. കര മുഴുവൻ തെണ്ടി നടന്നു കണ്ട സാധനങ്ങളെ ഒന്നും ഇങ്ങട് കേറ്റി കൊണ്ട് വരരുത്. സന്ധ്യക്ക്‌ ദീപം തെളിച്ചു ഗൃഹത്തില് വച്ചിട്ടു ഊര് ചുറ...

Story 1 part 3

ശിവ വേദ മിത്രൻ  3 കൃഷ്ണ ചന്ദ്രൻ ചാടി എണീറ്റു ചുറ്റിനും നോക്കി. ആരാണ്.. ആരാണ് തന്നെ കൂടാതെ ഈ മനയിൽ!! അവന്റെ ശരീരം വിയർത്തു കുളിച്ചു.. ഇപ്പോ വെക്തമായി കേട്ടതാണല്ലോ ആരോ മന്ത്രം ജപിക്കുന്നതും, മണി മുഴങ്ങുന്നതും. കൃഷ്ണ ചന്ദ്രൻ എന്തും വരട്ടെ എന്ന് വച്ചു വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി. വെളുപ്പാൻ കാലത്തെ കുളിരുള്ള കാറ്റ് അവനെ തഴുകി. ചുറ്റും ശാന്തമാണ്, സർവത്ര നിശബ്‍ദം ആണ്. ഇപ്പോൾ മണിയൊച്ചായോ, മന്ത്രോചാരണങ്ങളോ ഇല്ല. കൃഷ്ണ ചന്ദ്രൻ വാതിലടച്ചു വീണ്ടും വന്നു കിടന്നു. പക്ഷെ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും അങ്ങനെ കിടന്ന് നേരം വെളുപ്പിച്ചു. നേരം നന്നേ പുലർന്നതും, അവൻ എണീറ്റ് വീണ്ടും മനയാകെ നോക്കി, വിശേഷിച്ചു ഒന്നും കാണാൻ സാധിച്ചില്ല. മനയുടെ ചുറ്റുപാടുകൾ മൊത്തം നോക്കി. ഇപ്പോഴാണ് കൃഷ്ണ ചന്ദ്രന് ഒരു കാര്യം വ്യക്തമായതു. വിശാലമായ മനയുടെ ചുറ്റുപാടുകളിൽ ഒന്നും തന്നെ ആൾ താമസം ഇല്ല. മനയുടെ വടക്ക് ഭാഗത്തു കൂടി പുഴ ഒഴുകുന്നുണ്ട്. അഞ്ചു മിനിറ്റ് നടന്നാൽ പുഴക്കരയിൽ എത്തും. മനയുടെ പറമ്പ് മൊത്തം കാടാണ്. മൊത്തം വെട്ടിത്തെളിച്ചു എടുക്കണം. തെക്കു ഭാഗത്തായി നിരവധി സർപ്പ വിഗ്രഹങ്ങളും കൽ വിളക്കുമൊക്കെയായി സർപ്പ കാ...

Story 1 part 2

ശിവ വേദ മിത്രൻ  - 2 --------------------- ഇവിടെ നല്ല കാറ്റൊക്ക ആണല്ലോ കൃഷ്ണാ.. നല്ല അന്തരീക്ഷം.. സജി ചുറ്റിനും നോക്കി കൊണ്ട് പറഞ്ഞു. അതെ.. കൃഷ്ണൻ അത് ശെരി വച്ചു. മനയുടെ വിശാലമായ മുറ്റം നിറയെ കരിയിലകൾ കൊണ്ട് നിറഞ്ഞിരുന്നു.   അതിനിടയിലൂടെ നടന്നു അവർ പൂമുഖത്ത് എത്തി. കയ്യിലിരുന്ന താക്കോൽ കൂട്ടങ്ങളിൽ തിരഞ്ഞു പ്രധാന വാ തിലിന്റെ താക്കോൽ കണ്ടെത്തി തുറന്നു. കര കര ശബ്ദത്തോടെ കൂറ്റൻ വാതിൽ മലർക്കേ തുറന്നു. അകത്തു നിറയെ മാറാലയും, പൊടിയും.. കനത്ത ഇരുട്ടും. ഫോണിലെ ടോർച് തെളിച്ചു കൊണ്ട് കൃഷ്ണ ചന്ദ്രൻ ജനാലയുടെ കൊളുത്തുകൾ കണ്ടെത്തി തുറന്നു. വെളിച്ചം ഉള്ളിലേക്ക് പതിയെ കടന്ന് വന്നു. ഇവിടെ കറണ്ട് ഒന്നുമില്ലേ.. സജി ചുറ്റും നോക്കി. ആ.. ഉണ്ടെടാ.. കറണ്ട് ഉണ്ട്. സാധാരണ പഴേ മനേലൊന്നും കറണ്ട് കാണില്ല.. ഇത് അമേരിക്കക്കാരൻ വാങ്ങിച്ചതിൽ പിന്നെ പുതിയതായിട്ട് ചെയ്തതായിരിക്കുമെടാ. നോക്കിക്കേ വയറിംഗ് ഒക്കെ വല്യ കാലപ്പഴക്കം ഇല്ല.. കൃഷ്ണ ചന്ദ്രൻ പറഞ്ഞു. എന്തായാലും നിനക്കവിടെ കുറെ പണി ഉണ്ട് മോനെ.. ഇതെല്ലാം വൃത്തി ആക്കി എടുക്കണ്ടേ..സജി പറഞ്ഞു. അത് ശരിയാണെന്നു കൃഷ്ണ ചന്ദ്രനും തോന്നി. എന്തായാലും ഇന്നിനി നീ പണിയ...

ശിവ വേദ മിത്രൻ ഭാഗം 1

ശിവ വേദമിത്രൻ എല്ലാം പായ്ക്ക് ചെയ്തു വച്ചിട്ട്  കൃഷ്ണചന്ദ്രൻ കൂടെയുള്ളവരെ നോക്കി. എല്ലാ മുഖത്തും വിഷമം ആണ്. പന്ത്രണ്ട് വർഷത്തെ പ്രവാസത്തിനു ശേഷം  നാട്ടിലേക്കിന്ന് മടങ്ങുകയാണ്. ഇനിയൊരു തിരിച്ചു വരവില്ല. പന്ത്രണ്ട് വർഷം മുൻപ് ഗൾഫിൽ വരുമ്പോൾ കുറെ കഷ്ടപ്പാടുകൾ മാത്രമേ കൂട്ടയിട്ടുണ്ടായിരുന്നുള്ളു. അച്ഛൻ പെട്ടന്നൊരു ദിവസം മരണപ്പെട്ട കുടുംബത്തിലെ, മൂത്ത മകൻ ആയതു കൊണ്ട് തന്നെ ചുമലിൽ കുറെ ഉത്തരവാദിത്തം ഉണ്ടായിരുന്നു. അമ്മയെയും തനിക്കു താഴെയുള്ള അനുജനെയും, അനുജത്തിയെയും നോക്കുക. കൃഷ്ണചന്ദ്രൻ ഗൾഫിനു പറന്നു. തന്റെ കഷ്ടപ്പാടുകൾ ആരെയും അറിയിച്ചില്ല. ബാങ്കിൽ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്തു, അനുജനെ പഠിപ്പിച്ചു അവൻ  എഞ്ചിനീയറായി പെങ്ങളെ വിവാഹം ചെയ്‌തയച്ചു. അങ്ങനെ സമാധാനിച്ചു ഇരിക്കുമ്പോഴാണ് കൃഷ്ണചന്ദ്രന് വിട്ടുമാറാത്ത തലവേദന ഉണ്ടായത്. പരിശോധനയിൽ ന്യൂറോ സംബന്ധമായ പ്രശ്നം ആണ് കൂടുതൽ ചികിത്സ വേണം അതിനു നാട്ടിൽ നിന്നലെ പറ്റൂ .അതോടെ പന്ത്രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാൻ കൃഷ്ണചന്ദ്രൻ നിർബന്ധിതനായി. ജോലി നിർത്തി നാട്ടിലേക്കു മടങ്ങി വരുന്നതിനോട് വീട്ടിൽ ആർക്...