ശിവ വേദ മിത്രൻ ഭാഗം 5

കൃഷ്ണ ചന്ദ്രൻ എഴുന്നേറ്റു ഭിത്തി ചാരി നിന്നു. അയാൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. മരിച്ചൊരു ആത്മാവാണ് തന്റെ മുൻപിൽ കസേരയിൽ ഇരിക്കുന്നത് അതെങ്ങനെ . രക്ഷസ് തന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ച മനുഷ്യൻ ആണിത്. എങ്കിലും ഒരു വല്ലാത്ത വിഭ്രാന്തിയിൽ അവനതേ നിൽപ് നിന്നു.

നീ എന്തിനാണ് എണീറ്റു നിൽക്കണത്..? അവിടെ ഇരിക്കാ.. മിത്രൻ കൃഷ്ണനോട് ആഞാപിച്ചു. കൃഷ്ണൻ ഇരുന്നു. തുളസി തറയിലെയും, പൂമുഖത്ത് കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിലെയും പ്രഭയിൽ വേദമിത്രൻ അങ്ങനെ തിളങ്ങി ഇരിക്കുന്നത് കൃഷ്ണ ചന്ദ്രൻ കണ്ടു. നിലവിളക്കു വേണ്ട, മിത്രൻ തിരുമേനി അങ്ങനെ ഇരുന്നാലും ചുറ്റും വെളിച്ചം ആണ്.. ആയാൾ ഓർത്തു.

നീ ഇവിടെ സ്ഥിര വാസത്തിനു വന്നതാണോ..? മിത്രൻ ചോദിച്ചു.

അല്ല.. എന്റെ അവസ്ഥ ഇപ്പോ അങ്ങനെ ആണ്.. കൃഷ്ണ ചന്ദ്രൻ തന്റെ വിവരങ്ങളൊക്കെ അറിയിച്ചു.

ഭേഷായി... ഞാനും നീയും ഒരേ അവസ്ഥ ക്കാരാണ്. എന്നെ ചതിച്ചു ഇല്ലാതാക്കിയതും എന്റെ ബന്ധുക്കളാണ്. നിന്നെ പിന്നെ ഇല്ലാതാക്കിയില്ലല്ലോ. നല്ല കാര്യം.

ഒരു നിമിഷം മൗനം അവിടെ തളം കെട്ടി. പിന്നെ മിത്രൻ പറഞ്ഞു തുടങ്ങി. ഇത് എന്റെ മനയാ. എന്റെ മുത്തച്ഛൻ ശങ്കര നാരായണ ഭട്ടത്തിരിപ്പാട് എനിക്ക് തന്ന മന. ആ ഓർമയിൽ അദ്ദേഹം അങ്ങനെ ഇരുന്നു.

ആലംകോട് മനയിലെ ശങ്കര നാരായണ ഭട്ടത്തിരിപ്പാടിന് മക്കൾ മൂന്ന് പേരായിരുന്നു. മൂത്തത് ജയന്തൻ, രണ്ടാമത്തേത് ആര്യ ദേവി, ഏറ്റവും ഇളയത് ഹരിനാരായണൻ. മക്കൾ എല്ലാവരും വിവാഹം കഴിഞ്ഞു. മൂത്ത രണ്ടു മക്കളും തികഞ്ഞ അത്യാഗ്രഹികൾ ആയിരുന്നു. ഹരിനാരായണൻ അവരിൽ വളരെ സ്വാതികനും. വളരെ താമസിച്ചാണ് ഹരിനാരായണൻ വേളി കഴിച്ചത്. ഭാര്യ വേദയും അയാളെ പോലെ തന്നെ ഒരു പാവം. വേദ ഗർഭവതി ആയതോടെ, മാന്ത്രിക കർമ്മങ്ങളിൽ ആഗ്രഗണ്യൻ ആയിരുന്ന ശങ്കര നാരായണ ഭട്ടത്തിരിപ്പാടിന് ഒരു കാര്യം വെക്തമായി. മരുമകൾടെ ഉദരത്തിലുള്ള കുട്ടി ആണ് ഇനി അലംകോട് മനയിലെ മാന്ത്രിക പാരമ്പരയുടെ അടുത്ത അവകാശി. അത് പക്ഷെ മൂത്ത രണ്ട് മക്കളുടെയും സ്വഭാവം ശെരിക്കറിയാവുന്ന കൊണ്ടു അദ്ദേഹം ആരോടും പറഞ്ഞില്ല.

അങ്ങനെ തകർത്തു മഴ പെയ്യുന്ന ഒരു മിഥുന മാസ സന്ധ്യയിൽ ഹരിനാരായണനും, വേദവദിക്കും ഒരാൺ കുഞ്ഞു പിറന്നു. വേദമിത്രൻ.. രേവതി നക്ഷത്രം.. സാക്ഷാൽ ദേവിടേ നാള്.. ജനിച്ച സമയം ബഹു കേമം.. ഇരുപതിയൊന്നു വയസ് കഴിയാൻ ദുർഘടം. കഴിഞ്ഞാൽ ആയിരം കൊമ്പനാനയ്ക്കു തുല്യമായ രാജ പദവിയോടെ ജീവിക്കും.. ചെറുമകന്റെ ജനന സമയം നോക്കിയ ഭട്ടത്തിരിപ്പാടിന് സർവം സന്തോഷം.. പക്ഷെ കുട്ടിയുടെ പിതൃ രാശി ബലഹീനൻ ആണ്. അതായതു പിതാവിന് ദോഷം. പരിഹാരം ഇല്ല. വേദ മിത്രൻ ജനിച്ചു ഏഴു ദിവസം കഴിഞ്ഞു, ആലത്തിയൂർക്കു എന്തോ ആവശ്യത്തിന് യാത്ര പോയ ഹരിനാരായണൻ കാർ അപകടത്തിൽ കൊല്ലപ്പെടുക ആയിരുന്നു. ആർക്കും ആ വിയോഗം താങ്ങാനായില്ല. ക്രമേണ എല്ലാരും അതിൽ നിന്നും കര കയറി. മരുമകളെയും, പേരകുട്ടിയെയും കൊണ്ട് പോകാൻ അവരുടെ വീട്ടുകാർ വന്നെങ്കിലും ഭട്ടത്തിരിപ്പാട് അവരെ വിട്ടയച്ചില്ല.

എന്റെ മകനോ പോയി.. ഇനിയെന്റെ പേരകുട്ടിയെ എങ്കിലും എനിക്ക് വേണം. ജയന്തനും, ആര്യാദവിക്കും അതിൽ എതിർപ് ഉണ്ടായിരുന്നെങ്കിലും അച്ഛനെ പേടിച്ചു ഒന്നും പറഞ്ഞില്ല. മനയിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തു വകകളിൽ ആയിരുന്നു അവരുടെ കണ്ണ്. വേദ മിത്രൻ വളർന്നു. അവന്റെ ഉപനയനം കഴിഞ്ഞു. അതോടെ ഭട്ടത്തിരിപ്പാട് അവനെ മാന്ത്രിക കർമ്മങ്ങൾ പരിശീലിപ്പിച്ചു തുടങ്ങി.

ഇത് അറിഞ്ഞതും മറ്റു മക്കൾ തുറന്ന യുദ്ധം പ്രഖ്യാപിച്ചു.

അച്ഛൻ എന്താ ഇങ്ങനെ ചെയ്യണേ.. ഞാനും ആര്യേം ആണ് മൂത്തത്, മിത്രനേക്കാൾ മൂത്തവരാ ഞങ്ങളുടെ കുട്ട്യോൾ.. എന്നിട്ടു അവരെ അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ല്യല്ലോ.. ജയന്തൻ പൊട്ടിത്തെറിച്ചു.

അതെ.. അച്ഛന് അല്ലേലും ഇളയ മോനോടും, അവന്റെ കുട്ടിയോടുമാ പഥ്യം. ആര്യദേവി കരയുന്ന വ്യാജേന കണ്ണ് തുടച്ചു.

എനിക്കാരോടും പഥ്യം ഇല്ല കുട്ട്യോളെ.. ഭട്ടത്തിരിപ്പാട് ചിരിച്ചു. ജാതകവശൽ ഇതൊക്കെ പഠിക്കാനും, ചെയ്യാനുമൊക്കെ യോഗം മിത്രന്റെ ജാതകത്തിലാ. അതിനിനി ഇവിടെകിടന്നു ഒച്ച വെക്കേണ്ട..

എന്ന് പറഞ്ഞല് എങ്ങനെ.. ആര്യദേവി വീണ്ടും മൂക്ക് പിഴിഞ്ഞ്.

ആര്യ.. നിന്നെ വേളി കഴിച്ചു വിട്ടത് വലിയിടത്തു മനയിലേക്കാ. നിനക്ക് അധികാരം അവിടെയാണ്. ഇവിടെ എന്നെ പഠിപ്പിക്കാൻ നോക്കണ്ട.. ഭട്ടത്തിരിപ്പാട് ക്ഷുഭിതനായി. അതോടെ മക്കൾ വായടച്ചു.

എല്ലാത്തിനും കാരണം നീയും നിന്റെ മോനുമാ.. അച്ഛനോടുള്ള ദേഷ്യം അടുക്കളയിൽ ചെന്നു വേദവതിയോട് തീർത്തു ആര്യാ ദേവി. അവൻ ഭൂമയിൽ പെറ്റു വീണപ്പോഴേ എന്റെട്ടൻ പോയി. നീ എന്ത്‌ കൈവിഷം കൊടുത്ത അച്ഛനെ മയക്കി വച്ചേക്കണേ..

ഇങ്ങനൊന്നും പറയല്ലേ ഏട്ടത്തി.. വേദവദിക്ക് കണ്ണ് നിറഞ്ഞു.

നശൂലങ്ങൾ.. ഛെ.. അവജ്ഞയോടെ നോക്കിയിട്ട് അര്യാ ദേവി പോയി.

ഇതൊന്നും വേണ്ടീരുന്നില്ല അച്ഛാ.. വേദവതി സങ്കടപെട്ട്.

കുട്ടി ഇതൊന്നും ഓർത്തു വിഷമിക്കണ്ട എന്റെ മൂത്ത മക്കൾ അങ്ങനെ ആയി പോയി. സത്യം എന്തെന്ന് മഹാകാളിക്കറിയാം. ഭട്ടത്തിരിപ്പാട് മരുമകളെ അശ്വസിപ്പിച്ചു. 

പത്തമത്തെ വയസിൽ തന്നെ വേദമിത്രനു കുല ദേവതയായ ദേവിയുടെ സിദ്ധി ലഭിച്ചു. അതോടെ അവൻ പറയുന്നതും, ചെയ്യുന്നതുമൊക്കെ സത്യമായി. വേദമിത്രൻ മഹാകാളിയുടെ തീവ്ര ഉപസകൻ ആയി. ചെറിയ പ്രായത്തിൽ തന്നെ ബാധ ഒഴുപ്പിക്കാനും, ഭ്രാന്തിനു വരെ ചികിൽസിക്കാനും ആളുകൾ എത്തീതുടങ്ങി. വേദ മിത്രൻ നോക്കിയാൽ മതി പാതി പ്രശ്നം തീരുമെന്ന് അനുഭവസ്ഥർ പറഞ്ഞു തുടങ്ങി. അവന്റെ പ്രശസ്തി വളർന്നു. അതിനിടയിൽ തന്നെ വേദ മിത്രൻ സ്കൂൾ വിദ്യാഭ്യാസവും അഭ്യസിക്കാൻ തുടങ്ങി.

"ന്റെ മിത്ര ഇന്നെങ്കിലും സ്കൂളിൽ നേരത്തെ എത്തണം.. എന്നും താമസിച്ച പോണത്.. പുഴയോട് ചേർന്നുള്ള ചെമ്മൺ വഴിയിലൂടെ ആഞ്ഞു നടക്കുമ്പോൾ മുകുന്ദൻ പരാതിപ്പെട്ടു. മിത്രന്റെ ആകെയുള്ള സുഹൃത്ത് ആണ് മുകുന്ദൻ

അതിന് കാരണം ഞാൻ അല്ല നിന്റെ അമ്മയാ.. മിത്രൻ ചിരിച്ചു.

എന്റമ്മയോ.. മുകുന്ദൻ കണ്ണ് മിഴിച്ചു.

പിന്നല്ല... ഞാൻ നിന്നെ വിളിക്കാൻ വരുമ്പോൾ നിന്റമ്മ കപ്പ പുഴുക്കും, കുമ്പിൾ അപ്പവുമൊക്ക തരും.. അത് കഴിച്ചു തീരുമ്പോൾ താമസിക്കില്ലേ.

 സമ്മതിച്ചു നിന്നെ. മുകുന്ദൻ കൈകൂപ്പി..അതല്ലാതെ നീ താമസിച്ചു വന്നിട്ടല്ല..

ഇരുവരും ചിരിച്ചു..

ഇക്കൊല്ലം പത്തിലാണ്.. ആ ഓർമ വേണം.

നമ്മൾ പാസ്സ് ആകുമെടാ..

പെട്ടന്നാണ് ഒരു നിലവിളി കേട്ടത്.. അയ്യോ.. ഓടി വരണേ രക്ഷിക്കണേ.. എന്റെ കുട്ടി വീണേ..

ഇരുവരും ഞെട്ടി.. പെട്ടന്ന് കണ്ടു താഴെ പുഴയിൽ നിന്നാണ് നിലവിളി. അവർ അങ്ങൊട്ടെക്കു ഓടി ചെന്നു. വാര്യത്തെ നാരായണിയമ്മ അലക്കാൻ വന്നതാണ്. ഒപ്പം വന്ന പേരക്കുട്ടി പുഴയിൽ വീണു.. കുട്ടി മുങ്ങി താഴുന്നത് കണ്ടതും വേമിത്രൻ പുഴയിലേക്ക് എടുത്തു ചാടി. മുങ്ങി പൊങ്ങുന്ന കുട്ടിക്ക് അരികിലേക്ക് നീന്തുമ്പോൾ കണ്ടു തന്റെ തലയ്ക്കു മുകളിലൂടെ എന്തോ പറന്നു വെള്ളത്തിലേക്കു വീഴുന്നു. ആ വീണത്  വെള്ളത്തിലേക്കു ഊളിയിട്ടതും മുങ്ങി താണ കുട്ടിയെ എടുത്തുയർത്തിയതും ഒപ്പം കഴിഞ്ഞു. അടുത്ത നിമിഷം കണ്ടു, ഓളപരപ്പിന് മേലേക്ക് നാലു പാടും വെള്ളം തെറിപ്പിച്ചു കൊണ്ടു,  ഉയർന്നു വരുന്നൊരു പെൺകുട്ടി. ശിവപ്രിയ.. വേദമിത്രന്റെ ചുണ്ടുകൾ മന്ത്രിച്ചു

End of part 5

Popular posts from this blog

ശിവ വേദ മിത്രൻ 4

ശിവ വേദ മിത്രൻ ഭാഗം 1

Story 1 part 3